നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുവേണ്ടി നോർക്ക റൂട്‌സിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നു. രോഗികള്‍, ഗര്‍ഭിണികള്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
വെബ് സൈറ്റിൽ ആദ്യം പേർ രജിസ്റ്റർചെയ്തു എന്നുള്ളതുകൊണ്ട് എന്തെങ്കിലും പരിഗണന കിട്ടില്ല എന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ. വി. മുസ്തഫ അറിയിച്ചു. പ്രവാസികൾക്ക് നാട്ടിലേക്ക് തിരികെ പോകാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികൾക്ക് വേണ്ടി നോർക്ക റൂട്ട്‌സ് രജിസ്ട്രേഷൻ തുടങ്ങുന്നത്.
വിമാനങ്ങൾ അനുവദിച്ചുകഴിഞ്ഞാൽ ഇന്ത്യൻ നയതന്ത്രകാര്യാലയം നോർക്കയിൽ പേർ രജിസ്റ്റർചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കും.
അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങേണ്ടവരുടെ പരിഗണനപ്പട്ടിക തയാറാക്കുക. നാട്ടിൽ എത്തിയാൽ പ്രവാസികൾക്ക് നേരെ വീടുകളിലേക്ക് പോകാൻ കഴിയില്ല. വിമാനത്താവളങ്ങൾക്ക് സമീപം സജ്ജമാക്കിയ പ്രത്യേക താമസകേന്ദ്രത്തിലേക്കാണ് പോകേണ്ടിവരിക.
യു.എ.ഇ. യിൽ നിന്ന് കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയവർക്ക് മാത്രമേ വിമാനയാത്രയ്ക്ക് അനുമതിയുണ്ടാകൂ. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.