കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന സർക്കാർ 2023-24 വർഷം മുതൽ സ.ഉ.(സാധാ)നം.86/2023/പി.വി.വി.വ തീയതി 14/09/2023 പ്രകാരം ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന പദ്ധതിയാണ് കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി.
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
◼️ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്നു.
◼️ കെടാവിളക്ക് സ്കോളർഷിപ്പിനായുള്ള 2024-25 അധ്യയന വർഷത്തെ അപേക്ഷാഫാറം 2025 ജനവരി 20 നകം വിദ്യാർത്ഥികൾ പൂരിപ്പിച്ച് സ്കൂളിൽ സമർപ്പിക്കേണ്ടതും സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ 2025 ജനുവരി 31 നകം ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ടതുമാണ്.
◼️ തുടർന്നുള്ള വർഷങ്ങളിൽ ഈ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ വിദ്യാർത്ഥികളിൽ നിന്നും എല്ലാ ആഗസ്റ്റ് മാസവും 31 നകം സ്കൂളുകളിൽ സ്വീകരിക്കേണ്ടതും സെപ്റ്റംബർ 30 നകം സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. ഓരോ വർഷവും ഇതിനായി പ്രത്യേകം അറിയിപ്പ് നൽകുന്നതോ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോ അല്ല.
◼️ ഡാറ്റാ എൻട്രി സംബന്ധമായ പ്രശ്നങ്ങൾ [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
1. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്.
2. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
3. രണ്ട് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക്, മുൻവർഷം വാർഷിക പരീക്ഷയിൽ നേടിയ മാർക്ക്/ഗ്രേഡിൻ്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.
4. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 90% വും അതിൽ കൂടുതലും മാർക്ക്/ഗ്രേഡ് നേടിയവർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
5. സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക അനുബന്ധം 1 ആയി ചേർക്കുന്നു.
6. ഉയർന്ന കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായിരിക്കും.
7. ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർത്ഥികളും, മാർഗ്ഗദീപം എന്ന പേരിൽ സമാന സ്കോളഷിപ്പ് പദ്ധതി നിലവിലുള്ളതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളും കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
8. അപേക്ഷാഫാറത്തിൻ്റെ മാതൃക അനുബന്ധം 2 ആയി ചേർക്കുന്നു. ആയത് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റ് കളിലും സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
9. 2024-25 അധ്യയന വർഷം എല്ലാ അപേക്ഷകരും ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവരും 1, 5, 8 ക്ലാസ്സുകളിൽ പഠിക്കുന്നവും മാത്രം വരുമാനസർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും.
10. സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവർ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി തെളിയിക്കുന്ന രേഖ പ്രധാനാധ്യാപകരുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.
11. അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിൻ്റെയും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നടത്തുന്നത്. ഗുണഭോക്ത്യ നിർണ്ണയം
12. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേയ്ക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്. ആയതിനാൽ അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. അല്ലാത്ത പക്ഷം സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല.
13. അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ, അപൂർണ്ണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
സ്കൂൾ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ
1. ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന, അനുബന്ധം 1 പട്ടികപ്പെടുത്തിയിട്ടുള്ള സമുദായങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമേ “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി’ പ്രകാരമുള്ള 1500/- രൂപ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുകയുള്ളു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിയിപ്പ് നൽകേണ്ടതാണ്.
2. ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക (OBC), അപേക്ഷാഫാറത്തിൻ്റെ മാതൃക എന്നിവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.
3. ആവശ്യമെങ്കിൽ അപേക്ഷാഫാറം പൂരിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുവാൻ അധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്.
4. ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണ്. അപേക്ഷകളിൽ നിശ്ചിത സ്ഥാനത്ത് പ്രധാനാധ്യാപകരുടെ ഒപ്പും സീലും പതിച്ഛേണ്ടതും, അപേക്ഷകൾ 10 വർഷത്തേയ്ക്ക് സ്കൂളിൽ സൂക്ഷിക്കേണ്ടതുമാണ്.
5. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്. രണ്ട് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മുൻവർഷത്തെ മാർക്ക്/ഗ്രേഡ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്ത്യ നിർണ്ണയം നടത്തുന്നത്. മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം അതിൽ കൂടുതലും മാർക്ക്/ഗ്രേഡ് ഉള്ളവരെയും പരമാവധി 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരേയുമാണ് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. അപ്രകാരമുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രം ഇ-ഗ്രാന്റ്സ് മുഖേന എൻ്റർ ചെയ്താൽ മതിയാകും.
6. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ കരസ്ഥമാക്കിയ മാർക്ക് നേരിട്ട് ശതമാനത്തിലാക്കുകയാണ് വേണ്ടത്. മാർക്കിനെ ഗ്രേഡിലാക്കി ഗ്രേഡിൽ നിന്നും ശതമാനം കണ്ടെത്തുന്ന രീതി ഒഴിവാക്കേണ്ടതാണ്.
7. അപേക്ഷിച്ച എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഹണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുടുംബ വാർഷിക വരുമാനത്തിന്റേയും നടത്തുന്നത്. അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്ത്യ നിർണ്ണയം
8. പഠന മികവിൻ്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത് എന്നതിനാൽ പ്രൊമോഷൻ ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ മാർക്ക് ശതമാനം രേഖപ്പെടുത്തുന്നതിന് അധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്. മറ്റ് സ്കൂളിൽ നിന്നും പുതിയതായി പ്രവേശനം നേടിയവരുടെ കാര്യത്തിൽ, മുൻവർഷം പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കി മാത്രം മാർക്ക് ശതമാനം രേഖപ്പെടുത്തേണ്ടതാണ്. പിന്നാക്ക വിഭാഗ വികസന വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യപ്പെടുന്ന പക്ഷം അഡ്മിഷൻ രജിസ്റ്റർ, അറ്റൻഡൻസ് രജിസ്റ്റർ, അപേക്ഷാഫാറങ്ങൾ., അനുബന്ധ രേഖകൾ, പ്രൊമോഷൻ ലിസ്റ്റ് തടങ്ങിയവ പരിശോധനയ്ക്കായി നൽകേണ്ടതാണ്.9. വരുമാനം, ജാതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തേണ്ടതാണ്. ഇ-ഗ്രാന്റ്സ് പോർട്ടൽ ഇ-ഡിസ്ട്രിക്ട് പോർട്ടലുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാൽ ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ഇ-ഗ്രാന്റ്സ് പോർട്ടലിൽ എന്റർ ചെയ്യേണ്ടതുണ്ട്. ആയതിനാൽ ഓൺലൈനായി ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് തന്നെയാണ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.
10. ജാതി, കാറ്റഗറി, ജാതി പേരുകളിലുള്ള അക്ഷരപ്പിശക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാവുന്ന പക്ഷം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ആശയവിനിമയം നടത്തി സംശയനിവൃത്തി വരുത്തിയ ശേഷം മാത്രം ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. ടി പദ്ധതിയ്ക്കായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രേഖപ്പെടുത്താത്ത പരിഗണിക്കേണ്ടതില്ല. ജാതികളൊന്നും സമർപ്പിക്കുന്നതിനായി
11. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേയ്ക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്. ആയതിനാൽ, അതത് വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് ഡാറ്റാ എൻട്രിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വരുത്തേണ്ടതാണ്. പ്രധാനാധ്യാപകർ നിർബന്ധമായും
12. നിശ്ചിത സമയത്തിനകം എൻട്രി നടത്താത്തതിനാൽ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാകാത്തതോ, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ അനർഹർക്ക് ആനുകൂല്യം ലഭ്യമാകുന്നതോ ആയ സാഹചര്യങ്ങൾ തീർത്തും ഒഴിവാക്കപ്പെടേണ്ടതാണ്.
13. LSS, USS, NMMS, NTSE തുടങ്ങി വിവിധ മത്സര പരീക്ഷകളിലെ മികവിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്നവരേയും, ഭിന്നശേഷി സ്കോളർഷിപ്പ്, സ്നേഹപൂർവ്വം സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നവരേയും ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കേണ്ടതില്ല.
14. സമാന രീതിയിലുള്ള പ്രിമെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കേണ്ടതില്ല. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അതത് മേഖലാ ആഫീസുമായി ചുവടെ ചേർക്കുന്ന ഫോൺ നമ്പർ/ ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.
◼️ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, എറണാകുളം – 682030
ഫോൺ – 0484 2983130 – [email protected]
◼️തൃശ്ശൂർ, പാലക്കാട്, മലപ്പുറം
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് കെ.റ്റി.വി ടവേഴ്സ്’, രണ്ടാം നില യാക്കര റെയിൽവേ ഗേറ്റിന് സമീപം, പാലക്കാട്-678001 ഫോൺ – 0491 2505663 — [email protected]
◼️ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ്
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020
ഫോൺ – 0495 2377786 — [email protected]